സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിമൂന്ന് പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർക്കാണ് രോഗബാധ. കേരളത്തിൽ ആദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നത്. പനിയും ചുവന്ന പാടുകളുമാണ് രോഗലക്ഷണം. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ അറിയുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല.