കാബൂള്‍: താലിബാന് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് അഫ്ഗാന് സേന. താലിബാന് പിടിച്ചെ ടുത്ത ക്വാല-ഇ-നാവ് നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചു. അഫ്ഗാന് പ്രതിരോധ മന്ത്രാലയമാണ് വിവരം അറിയിച്ചത്. അഫ്ഗാന്റെ പടിഞ്ഞാറന്‍ ബാദ്ഗിസ് പ്രവിശ്യയിലെ നഗരത്തിലാണ് അഫ്ഗാന് സൈന്യം പിടിമുറുക്കിയത്.അറുന്നൂറ് താലിബാന് ഭീകരരെ സൈന്യം വധിച്ചതായും സ്ഥിരീകരിച്ചു.
കൂടുതല്‍ സംവിധാനങ്ങളോടെ പട്രോളിംഗിനിറങ്ങിയ കമാന്റോ സൈന്യമാണ് ഭീകരര്‍ക്കെ തിരെ പൊടുന്നനെ ആക്രമണം അഴിച്ചുവിട്ടത്. പ്രവിശ്യയിലെ ആസ്ഥാനമന്ദിരത്തെ ആക്രമി ച്ച സൈന്യം ഭീകരരടക്കം നേതാക്കന്മാരെ വധിച്ചതോടെ മറ്റുള്ളവര്‍ നഗരം വിട്ട് പലായനം ചെയ്തതായാണ് വിവരം.
തൊട്ടടുത്ത ജില്ലകള്‍ പിടിച്ചതിന്റെ ബലത്തിലാണ് താലിബാന് നഗരം പിടിച്ചടക്കിയത്. പ്രവിശ്യ ഭരണകേന്ദ്രം താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് അഫ്ഗാന് സൈന്യം ശക്തമായ പ്രത്യാക്രമണം തീരുമാനിച്ചത്.



