ദുഷാന്‍ബേ: താജിക്കിസ്താനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. താജിക്കിസ്താന്റെ ഭൗമ ഗവേഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചെ 4.22നാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാനില്‍ ഭൂമിയുടെ അന്തര്‍ ഭാഗത്ത് 10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മാസം ആറാം തീയതി 4.5 രേഖപ്പെടുത്തിയ ചലനം നടന്നിരുന്നു. കോല്ക്കോസോബോദ്, റൂമി, വിലോയതി ഖാത്ലോണ് മേഖലകളിലാണ് ചലനം അനുഭവപ്പെട്ടത്.



