രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര സംവിധായിക ലക്ഷദ്വീപ് സ്വദേശിനി ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് മൂന്നാം തവണയും ഐഷയെ ചോദ്യം ചെയ്യുന്നത്. മുന്‍പ് ലക്ഷദ്വീപിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.
അതേസമയം ചോദ്യം ചെയ്യുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ഐഷ പ്രതികരിച്ചത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ നടക്കുന്ന ലക്ഷദ്വീപില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനമുണ്ടായിരുന്നില്ല. കൊവിഡ് ദ്വീപില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബയോ വെപ്പണാണെന്ന് ഐഷ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ആരോപിച്ചതാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ കാരണം. സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുളളു എന്നതിനാല്‍ ഹൈക്കോടതി ഐഷയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്നറിയിച്ചിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യുന്നതിനും കോടതി വിസമ്മതിച്ചിരുന്നു.



