കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ തന്നെ നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് നാളെ നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഒരുക്കങ്ങള്‍ നേരത്തന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചിട്ടുണ്ട്. 20 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കുമെന്നും വിവരം.

സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ നാളെ രാവിലെ ഡല്‍ഹിയില്‍ എത്തും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള വി മുരളിധരന്‍ അടക്കം എതാനും മന്ത്രിമാരെ സ്വതന്ത്ര ചുമതലയിലെക്ക് ഉയര്‍ത്തുന്നതും മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പരിഗണിക്കുന്നു എന്നാണ് വിവരം