അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്ക് നിയമന ശുപാർശ ലഭ്യമായ 888 പേര്ക്കും ജൂലൈ 15 മുതല് ജോലിയില് പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. പി എസ് സി നിയമനം കൊടുക്കുന്നവര്ക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവര്ക്കും ജൂലൈ 15 മുതല് ജോലിയില് പ്രവേശിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില് അറിയിച്ചു.
സര്ക്കാര് എയ്ഡഡ് സ്കൂളുകളില് 2019- 20 വര്ഷത്തെ സ്റ്റാഫ് ഫിക്സേഷന് തന്നെ 2021 -22 വര്ഷത്തിലും തുടരും. 2021-22 അധ്യയന വര്ഷം എയ്ഡഡ് സ്കൂളുകളില് റഗുലര് തസ്തികകളില് ഉണ്ടാകുന്ന ഒഴിവുകളില് ജൂലൈ 15 മുതല് മാനേജര്മാര്ക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസര്മാര് ഒരു മാസത്തിനുള്ളില് തന്നെ ഈ നിയമന അംഗീകാര ശുപാര്ശകള് തീര്പ്പാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു



