ഉദുമ: കാസര്‍കോട് കിഴൂര്‍ കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ് (33), രതീശന്‍ (30), കാര്‍ത്തിക് (19) എന്നിവരുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിടെ അഴിയോടു ചേര്‍ന്നാണ് അപകടം. കാസര്‍കോട്​ നെല്ലിക്കുന്ന്​ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനു​ പോയ വള്ളമാണിത്​. നെല്ലിക്കുന്ന്​ അഴിമുഖം മുറിച്ച്‌​ കടക്കു​േമ്ബാള്‍ ശക്​തമായ തിരയില്‍പെട്ട്​ തോണി മറിയുകയായിരുന്നു.

ഏഴു പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. നാലുപേരെ മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ മണ്ണെണ്ണ കാനില്‍ പിടിച്ച്‌ രക്ഷപ്പെട്ട് കരയോടുചേരാന്‍ നേരത്താണ് മുങ്ങിപ്പോയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

പരിക്കുകളോടെ രക്ഷപ്പെട്ടവരെ കാസര്‍കോട്​ താലൂക്ക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടിക്കുളത്തെ രവിയുടെ പരാതിയില്‍ ബേക്കല്‍ തീരദേശ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിരുന്നു. കാണാതായവര്‍ക്കായി മത്സ്യത്തൊഴിലാളികളും കോസ്​റ്റല്‍ പൊലീസും നാട്ടുകാരും രാത്രിയും തിരച്ചില്‍ നടത്തിയിരുന്നു.