ഫിലഡൽഫിയ∙മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) ഇതുവരെ കൈക്കൊണ്ടിട്ടുള്ള നിലപാടുകളിൽ ഏറ്റവും ശ്രേഷ്ഠമാണ് മറ്റു മലയാളി സംഘടനകളുമായി അകൽച്ചയുടെ അതിരുകൾ പാടില്ലാ എന്ന തീരുമാനം. പ്രസിഡന്റ് ഷാലൂ പുന്നൂസിന്റെയും സഹപ്രവർത്തകരുടെയും സംഘാടക പാടവം കൊണ്ടു നേടിയെടുക്കാനായ ഈ മാറ്റത്തിന്റെ ശംഖൊലി അത്യധികം മാതൃകാപരമാണെന്ന് ദേശീയ ഓണാഘോഷം’21 (നാഷനൽ ഓണം ഫെസ്റ്റ്’21) ചെയർമാൻ വിൻസന്റ് ഇമ്മാനുവേലും, കോചെയർമാൻ ജോർജ് നടവയലും അഭിപ്രായപ്പെട്ടു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകി,
അമേരിക്കയിലെ എല്ലാ മലയാളികൾക്കുമായf ഫിലഡൽഫിയയിൽ, ഓഗസ്റ്റ് 21 , ശനിയാഴ്ച, വൈകിട്ട് 3 മുതൽ, രാത്രി 10 വരെ, കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ അണിയിച്ചൊരുക്കുന്ന, ദേശീയ ഓണാഘോഷത്തിൽ അണിചേരുവാൻ ട്രൈസ്റ്റേറ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ അയച്ച അഭ്യർഥനയെ മാനിച്ചാണ്, മാപ് ഈ തീരുമാനം കൈക്കൊണ്ടത്. കൊറോണാ ദുരിതങ്ങളെ ഐക്യബോധത്തോടെ അതിജീവിച്ചുവരുന്ന അമേരിക്കൻ മലയളി സമൂഹത്തിൻ്റെ വരും നാളുകളിലെ ഐക്യകാഹളമായി ഈ മാറ്റത്തെ കാണാവുന്നതാണ്.



