കോഴപ്പണ ആരോപണക്കേസിൽ സിപിഐഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

സുരേന്ദ്രൻ നൽകിയ കോഴ പണത്തിൽ നിന്ന് നാലര ലക്ഷം രൂപ ജാനു ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്നായിരുന്നു ആരോപണം. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്.

മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.