കൊടകര കുഴല്‍പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട് പിന്തുണക്കാതെ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രന്.
ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് കെ. സുരേന്ദ്രന് പറഞ്ഞ് നിര്‍ത്തിയതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ലെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ ഹാജരാകുന്നില്ലെന്ന് പറയുന്നത് മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി മാത്രമാണ്. മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ ഇവിടത്തെ പൊലീസ് സംവിധാനം. ആ പൊലീസ് സംവിധാനത്തെ ഒരു ഘട്ടത്തിലും ഭയമില്ലെന്നാണല്ലോ സംസ്ഥാന അധ്യക്ഷന്‍ തുറന്നുപറഞ്ഞത്. കെ. സുരേന്ദ്രന് ഒളിച്ചുതാമസിക്കുകയല്ലല്ലോയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.



