ലക്ഷദ്വീപില്‍ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച്‌ സ്റ്റാമ്ബ് ഡ്യൂട്ടി കൂട്ടിയ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. അതോടൊപ്പം സ്ത്രീക്കും, പുരുഷനും വ്യത്യസ്ത സ്റ്റാമ്ബ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ തീരുമാനം വിവേചനപരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. മാത്രമല്ല സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത് പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരമൊരുക്കുന്ന നടപടിയാണെന്നായിരുന്നു മറ്റൊരു വാദം.
സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു ഉത്തരവിലൂടെ സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.