കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 200 കടന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ നാലുദിവസത്തിനിടെ 233 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.രാജ്യത്ത് കഴിഞ്ഞ ദിവസം 49.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
വാന്‍കൂവറില്‍ സ്കൂളുകളും വാക്സിനേഷന് കേന്ദ്രങ്ങളും അടച്ചിട്ടു. പലയിടത്തും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.



