ഹൈകോടതി വിധി മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി ലക്ഷദ്വീപ് ഭരണകൂടം നിയമിച്ചു. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരായിരുന്നു.
ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഹൈകോടതി വിധിക്ക് പിന്നാലെയാണ് തസ്തികമാറ്റം ഉണ്ടായിരിക്കുന്നത്. ഹൈകോടതി വിധി മറികടക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് ആരോപണം. ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതിനാണ് ഭരണകൂടം ഉത്തരവിട്ടത്.
വീടുകളും നിര്‍മാണങ്ങളും പൊളിച്ചുനീക്കുന്നതിന് കവരത്തിയില്‍ 107, സുഹേലി 22, ചെറിയം 18, കല്പേനി 19 എന്നിങ്ങനെ ഉടമകള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. നാളെക്കകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നേരിട്ടെത്തി പൊളിച്ചുനീക്കുമെന്നും അതിനുള്ള തുക കെട്ടിട ഉടമയില്‍നിന്ന് ഈടാക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
ഹൈകോടതി വിധി മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം



