ജമ്മു കശ്മീരിലെ ശ്രീനഗര്‍ പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നദീം അബ്രാര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറാണ് നദീം അബ്രാര്‍.
രണ്ട് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനിടെ ഒളിച്ചിരുന്ന് ഇവര്‍ വെടിവയ്ക്കുകയായിരുന്നു. മറ്റൊരു ഭീകരവാദിയും കൂടെ കൊല്ലപ്പെട്ടതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ജമ്മുവില്‍ മൂന്ന് ഡ്രോണുകള്‍ കൂടി കണ്ടെത്തി. രാത്രി 1.30നും പുലര്‍ച്ചെ 4.30നും ഇടയിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ജമ്മു വ്യോമകേന്ദ്രത്തില്‍ ആക്രമണമുണ്ടായതിന് ശേഷം രണ്ടാം തവണയാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്.
അതേസമയം ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ സ്ഫോടനം നടന്ന സംഭവം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ഉത്തരവിറക്കി.



