ഗൂഗിളിന്റെ പുതിയ ഓഫീസ് ഇനി ഖത്തറില്‍. പുതിയ ഓഫീസും സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന കേന്ദ്രവും ഖത്തറില്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഗൂഗിള്‍. ഗൂഗിള്‍ ക്ലൗഡ് റീജിയന് പ്രത്യേകമായി ഖത്തറില്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഗൂഗിള്‍ ഓഫര്‍ ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യാ പരിശീലനത്തിന് ഖത്തറില്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയും സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗൂഗിള്‍ ടൂളുകളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സെന്റര്‍ ഓഫ് എക്സലന്‍സില്‍ സൗജന്യ പരിശീലനം നല്‍കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
ഗൂഗിളിന്റെ പുതിയ ഓഫീസും സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന കേന്ദ്രവും ഇനി ഖത്തറില്‍, പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഗൂഗിള്‍



