ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: ഇറാന്‍ പിന്തുണയുള്ള സൈനികമേഖലയില്‍ വന്‍ വേ്യാമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഇറാനിലെയും ഇറാഖിലെയും യുഎസ് സൈനികര്‍ക്ക് നേരെ ആളില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ മേഖലകളില്‍ വ്യോമാക്രമണം നടത്താന്‍ യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല. സൈനികനീക്കവും വ്യോമാക്രമണവും സംബന്ധിച്ച കാര്യങ്ങള്‍ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയാണ് വെളിപ്പെടുത്തിയത്. ഇറാന്റെ പിന്തുണയുള്ള മിലിഷിയ ഗ്രൂപ്പുകള്‍ ഇറാഖ്-സിറിയ അതിര്‍ത്തി പ്രദേശത്താണുള്ളത്. ഇവര്‍ക്കെതിരേയാണ് യുഎസ് സൈനികര്‍ ഇന്ന് കൃത്യമായ വേ്യാമാക്രമണം നടത്തിയതെന്ന് കിഡ്ബി ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ‘ഇറാന്‍ പിന്തുണയുള്ള മിലി ഷിയകളാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആളില്ലാ ആകാശ വാഹനം (യുഎവി) ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ വ്യോമാക്രമണം അമേരിക്കയെ നോവിച്ചതിനുള്ള മറുപടിയാണ്.’

യുഎസ് അതിന്റെ നിയമപരമായ അവകാശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വ്യോമാക്രമണം സ്വയം പ്രതിരോധത്തിനുള്ള വിഷയമാണെന്നും കിര്‍ബി പറഞ്ഞു. ‘ആഭ്യന്തര നിയമത്തിന്റെ കാര്യത്തില്‍, ഇറാഖിലെ യുഎസ് ഉേദ്യാഗസ്ഥരെ സംരക്ഷിക്കാനുള്ള ആര്‍ട്ടിക്കിള്‍ രണ്ട് പ്രകാരമുള്ള അധികാരത്തിന് അനുസൃതമായാണ് യുഎസ് പ്രസിഡന്റ് ഈ നടപടി സ്വീകരിച്ചത്.’ യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേഖലയിലെ യുഎസ് താവളങ്ങളില്‍ നിന്നുള്ള വ്യോമസേന എഫ് 15, എഫ് 16 എന്നിവ ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുപയോഗിച്ച് വ്യോമാക്രമണം നടത്തി. ഏതെങ്കിലും സൈനികരോ സിവിലിയന്‍ അപകടങ്ങളോ ഉണ്ടോയെന്ന് അറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ ഉത്തരവിട്ട രണ്ടാമത്തെ ആക്രമണമാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവസാനത്തേതും ഫെബ്രുവരി 25 ന് ഇറാനിയന്‍ പിന്തുണയുള്ള മിലിഷിയയ്‌ക്കെതിരെ തന്നെയായിരുന്നു. ഏപ്രില്‍ മുതല്‍ യുഎസിനും ഈ മേഖലയിലെ സഖ്യസൗകര്യങ്ങള്‍ക്കുമെതിരെ അഞ്ച് ‘വണ്‍വേ യുഎവി ആക്രമണങ്ങളും’ ‘റോക്കറ്റ് ആക്രമണങ്ങളും’ നടന്നിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് ജെസീക്ക മക്‌നള്‍ട്ടി പറഞ്ഞു. ഈ അഞ്ച് ആക്രമണങ്ങളിലും യുഎസിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ ഉേദ്യാഗസ്ഥര്‍ സ്ഥിരീകരിച്ചു.