സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ പൊലീസിന് പരിമിതിയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ മക്കോക്ക മാതൃകയില്‍ നിയമം വേണമെന്നും ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. കൊടകര കുഴല്‍പ്പണകേസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ പൊലീസിനെ ബാധിക്കില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി പ്രതികരിച്ചു.