രാജ്യത്തെ കൊവിഡ് സാഹചര്യം വാക്‌സിനേഷൻ അടക്കമുള്ളവയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുമായുള്ള സർവകക്ഷിയോഗം കഴിഞ്ഞതിന് ശേഷമുള്ള പ്രഭാഷണം എന്നതും ഇന്നത്തെ മൻ കീബാത്തിനെ പ്രധാനപ്പെട്ടതാകുന്നു.
മൻ കീ ബാത്തിന്റെ 78-ാം എപ്പിസോഡാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്നത്. മൻ കീ ബാത്ത് ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവിടങ്ങളിലൂടെയും സംപ്രേഷണം ചെയ്യും



