തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള് നാടിന് അപമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി.
ഇത്തരം വിഷയങ്ങളില്‍ പൊലീസ് കര്‍ശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്ബര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി വനിതാപൊലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാല്‍ സൊകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമത്തില്‍ കര്‍ശന നടപടി; പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി



