പി.പി. ചെറിയാന്‍
ഹൂസ്റ്റൺ ∙ ഫെഡറേഷൻ ഓഫ് അലിഗഡ് അലുമ്നൈ അസോസിയേഷന്റെ 20–ാം വാർഷിക കൺവൻഷൻ ജൂൺ 26ന്.
വെർച്വൽ ആയി സംഘടിപ്പിക്കുന്ന കൺവൻഷനിൽ കൊറോണ വൈറസ് – ലസ്സൻസ് – ചാലഞ്ചസ് – റോൾ ഓഫ് അലിഗഡ് (CORONA VIRUS – LESSONS- CHALLENGES- AMD ROLE OF ALI GS) എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളുമാണ് ഉണ്ടായിരിക്കുകയെന്നു സംഘാടകർ അറിയിച്ചു.
മുഖ്യാതിഥിയായി മുൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹമിദ് അൻസാരി, ഡോ. അർഫ ഖാനും ഷെർവാനി, പ്രൊഫ. എം. എം. സഫ്‌യൻബഗ് എന്നിവർ പങ്കെടുക്കും. ജൂൺ 26 ശനിയാഴ്ച രാവിലെ 11(EST), 8pm(PST), 8.30pm(INDIA) ആരംഭിക്കുന്ന വെർച്വൽ കൺവൻഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് http://aligs.org/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണെന്നു പ്രസിഡന്റ് സലിം ഷാ, സെക്രട്ടറി ഹാരിസ് ജമാൽ എന്നിവർ അറിയിച്ചു.



