ന്യൂയോർക്ക് ∙ ഭാരതീയ സഭയുടെ സ്ഥാപകനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാസ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 3, 4 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിനു മുന്നോടിയായി ജൂൺ 25 വെള്ളിയാഴ്ച മുതൽ ജൂലൈ 3 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 7നു നൊവേനയും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും.
ജൂൺ 27 ഞായറാഴ്ച രാവിലെ 9.30ന് തിരുന്നാളിന് കൊടിയേറും. പ്രസുദേന്തിമ്മാരെ വാഴിക്കൽ, തുടർന്ന് ആഘോഷമായ ദിവ്യബലി.
ജൂലൈ 2 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച്, ഭക്തരുടെ വണക്കത്തിനായി സമർപ്പിക്കും. തുടർന്ന് 7 മണിക്കുള്ള വി. കുർബ്ബാനക്ക്, മുൻ അസിസ്റ്റന്റ് വികാരി റവ. ഫാ. റോയിസൻ മേനോലിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.
ദുക്റാന ദിനമായ ജൂലൈ 3–ാം തീയതി ശനിയാഴ്ച പതിവുപോലെ രാവിലെ 9 മണിക്ക് വി. കുർബ്ബാനയും, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങളിൽ റവ. ഫാ. ഫ്രാൻസിസ് നമ്പ്യാംപറമ്പിൽ കാർമ്മികത്വം വഹിക്കും.
വൈകുന്നേരം 4 മണിക്ക് വേസ്പര, തുടർന്ന് ആഘോഷമായ ദിവ്യബലിയിൽ ഇടവകയുടെ സ്ഥാപകനും, മുൻ വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യ കാർമ്മികനായിരിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 4 ഞായറാഴ്ച രാവിലെ 10 മണിക്ക്, ലൈവ് ഓർക്കസ്ട്രയോടു കൂടി, ആഘോഷമായ പാട്ടുകുർബ്ബാന. ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുന്നാൾ കുർബ്ബാനക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കുർബ്ബാനക്കുശേഷം, താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട് പ്രദിക്ഷണവും ഉണ്ടായിരിക്കും.

ജൂലൈ 5 തിങ്കളാഴ്ച വൈകുന്നേരം 5 നു സെമിത്തേരി സന്ദർശനം, തുടർന്ന് 7 മണിക്ക് ദേവാലയത്തിൽ വി. കുർബ്ബാന. അതോടുകൂടി തിരുന്നാളിന് കൊടിയിറങ്ങും. വി. തോമാശ്ലീഹായുടെ തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോഷി എളംബാശ്ശേരിൽ ബ്രോങ്ക്സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.



