കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്.

അടിസ്ഥാന സാമ്പത്തിക മേഖലയിലെ പദ്ധതികളും ആലോചനയുണ്ട്. ഒന്നാം തരംഗം സമയത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടയതും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിയത് ഒഴിച്ചാല്‍ മറ്റ് ആശ്വാസ പാക്കേജുകള്‍ ഉണ്ടായിരുന്നില്ല.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 51, 667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ , 1329 പേര്‍ മരിച്ചു. 96.66 ശതമാനമാണ് രോഗമുക്തി. പ്രതിദിന ടി പി ആര്‍ 2.98 ശതമാനത്തിലെത്തി.