കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ഉമ്മൻചാണ്ടിയേ കോൺഗ്രസ്​ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.