വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സാധിക വേണുഗോപാല്‍ രംഗത്ത്. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാണെന്നാണ് സാധിക പറയുന്നത്.

തന്റെ അമര്‍ഷം ഫെയ്സ്ബുക്കിലൂടെയാണ് താരം രേഖപ്പെടുത്തിയത്. ഭര്‍ത്താവും അമ്മായിയമ്മയും തന്നെ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട യുവതിയോടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ (MC Josefine) സമീപനത്തില്‍ പ്രതികരിക്കുകയായിരുന്നു സാധിക.

“ഭര്‍ത്താവ് ഉപദ്രവിക്കുന്നത് പൊലീസില്‍ അറിയിച്ചോ? ഇല്ല, എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ” സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

സാധികയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്രകാരമായിരുന്നു “ഇതിലും ഭേദം ആത്മാഹുതി തന്നെയാ!!!! പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്നത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേള്‍ക്കാന്‍ ആണ്. ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?’

സാധികയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു..

Mc Josephine Controversy: അനുഭവിച്ചോളു എന്ന് ജോസഫൈന്‍ പറഞ്ഞത് വെറുതെയല്ല, അനുഭവിക്കേണ്ടത് അല്ലെങ്കിലുംസാധാരണ ജനങ്ങള്‍ തന്നെയാണ്

വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കമ്മീഷന്‍ ചെയര്‍പേഴ്സണിന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരെ #GoBackJosephine എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും എംസി ജോസഫൈനെതിരെ പരാതി വന്നിട്ടുണ്ട്. കിടപ്പ് രോഗിയായ വയോധികയോട് പരാതി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതും, മുന്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗികാരോപണത്തില്‍ സിപിഎം പാര്‍ട്ടി അന്വേഷിച്ച്‌ നടപടിയെടുത്തോളുമെന്നൊക്കെയുള്ള വിവാദ പരമാര്‍ശങ്ങള്‍ ഇപ്പോഴും മങ്ങിയിട്ടില്ല. അതിനിടെയാണ് ഇത്തരം ഒരു പരാമര്‍ശവും.