യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല തന്റെ രാജ്യമായ നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്ത്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് ഗോളിയുടെ വിവാദ പരാമർശം. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവർത്തിക്കുകയും ചെയ്തു.
യോഗയുടെ കാര്യത്തിൽ അവകാശവാദം ഉന്നയിക്കാനും യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നൽകിയത്. അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു തുടങ്ങിയതോടെയാണ് അത് സാധ്യമായതെന്നും ശര്‍മ ഒലി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ല, നേപ്പാളിലെ ചിത്വാര്‍ ജില്ലയിലുള്ള അയോധ്യാപുരിയിലാണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.



