ഇ​ന്ത്യ ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ പൗ​രോ​ഹി​ത്യം പേ​റു​ന്ന രാ​ഷ്‌​ട്ര​മാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ​അയല്‍ രാജ്യങ്ങളുമായി ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിര്‍ന്നിട്ടില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ ശക്തമായ മറുപടി കൊടുക്കാന്‍ രാജ്യത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) നിര്‍മ്മിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ഗല്‍വാന്‍ താഴ്‌വരയില്‍ കാവല്‍ നിന്ന് ജീവന്‍ ത്യജിച്ച സൈനികരുടെ ധീരതയും അദ്ദേഹം പ്രശംസിച്ചു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ജമ്മു കശ്മീരിലുമായി 12 റോഡുകളാണ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്.ഇതോടെ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​ക​ളി​ല്‍ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.