കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ടി.പി.ആര്‍ അടിസ്ഥാനപ്പെടുത്തി നിയന്ത്രണങ്ങള്‍ ക്രമീകരിച്ച്‌ ജില്ലാകലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ എര്‍പ്പെടുത്തിയിരിക്കുന്നത്. എ, ബി, സി, ഡിഎന്നിങ്ങനെയാണ് കാറ്റ​ഗറികള്‍.

എ വിഭാ​ഗത്തില്‍ എട്ട് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. എട്ടു മുതല്‍ 19 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവ ബി വിഭാ​ഗത്തിലും 20 മുതല്‍ 29 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവ സി വിഭാ​ഗത്തിലും 30 ന് മുകളില്‍ ടി.പി.ആര്‍ ഉള്ളവയെ ഡി വിഭാ​ഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ വിഭാഗത്തിലുള്‍പ്പെട്ട മേഖലകള്‍:

ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേല്‍, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂര്‍, കുന്നുമ്മല്‍, നടുവണ്ണൂര്‍, കൂത്താളി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പേരാമ്ബ്ര, നരിപ്പറ്റ, കീഴരിയൂര്‍, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്.

എ വിഭാഗത്തിലെ നിയന്ത്രണങ്ങളും ഇളവുകളും:

എ വിഭാ​ഗത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ എല്ലാ വിധ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25% ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവില ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ 50% ജീവനക്കാരെ വെച്ച്‌ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം. ടാക്സികളില്‍(ഡ്രൈവര്‍ അടക്കം) നാല് പേരെയും ഓട്ടോറിക്ഷകളില്‍ മൂന്ന് (ഡ്രൈവര്‍ അടക്കം) പേരെയും യാത്രക്ക് അനുവദിക്കും.