തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം കെ​എ​സ്‌ആ​ര്‍​ടി​സി പ​രി​മി​ത​മാ​യ സ​ര്‍​വീ​സു​ക​ളും ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ള്‍ 50 ശ​ത​മാ​ന​വും സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ക. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സി, ​ഡി കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ (ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ശ​ത​മാ​നം കൂ​ടി​യ) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കി​ല്ല. യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ 12 മ​ണി​ക്കൂ​ര്‍ എ​ന്ന നി​ല​യി​ല്‍ യാ​ത്രാ​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണ​മാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്രാ​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും.

ശ​നി , ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ സ​ര്‍​വീ​സ് ന​ട​ത്തു​ക​യി​ല്ല. ഞാ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ജ​ല ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ള്‍ ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും 50 ശ​ത​മാ​നം ഷെ​ഡ്യൂ​ളു​ക​ള്‍ വീ​തം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.