സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ചെമ്ബന്‍ വിനോദ്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ ചെമ്ബന്‍ വിനോദ് വിവാഹത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയയുടെ ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് താരത്തിന്റെ ജീവിതവും ഇരയായിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ഇതിനെല്ലാമുള്ള മറുപടി താരം പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

നമ്മള്‍ തന്നെ ഒരു തറയായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ എന്നും ചെമ്ബന്‍ വിനോദ് പറയുന്നു. ‘തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് തന്റെ ആറ്റിട്ട്യൂഡ്’ എന്നും ചെമ്ബന്‍ പറയുന്നു