സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ഈ ആഴ്ചയോടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍.

ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.

ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്ബോള്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. നാളെ മുതല്‍ 16 വരെ പതിവ് നിയന്ത്രണങ്ങള്‍ തുടരും.

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.