ടൊറന്റോ∙ ശതാബ്ദി ആഘോഷിക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലെ കാനഡയിലുള്ള പൂർവവിദ്യാർഥികളുടെ കൂട്ടായ്മ പ്രമുഖരെ പങ്കെടുപ്പിച്ച് ‘കാൻഡിഡ് ടോക്ക്’ ഓൺലൈൻ സംഭാഷണ പരമ്പര ഒരുക്കുന്നു. ജൂൺ 26 ശനിയാഴ്ച ഉദ്ഘാടന പരിപാടിയിൽ കേരളത്തിലെ കോവിഡ് വിദഗ്ധസമിതി ചെയർമാൻ ഡോ. ബി. ഇക്ബാൽ പങ്കെടുക്കും. ടൊറന്റോ സമയം രാവിലെ പത്തരയ്ക്കാണു (ഇന്ത്യൻ സമയം രാത്രി എട്ട്) സൂം സംഗമം. കേരളവും കോവിഡും എന്നതാണു വിഷയം. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഇക്ബാൽ എസ്ബി കോളജിലെ പൂർവവിദ്യാർഥിയാണ്.
കാനഡയിലുള്ള പൂർവവിദ്യാർഥികൾക്കു പുറമെ മറ്റു ചാപ്റ്ററുകളിലെ അംഗങ്ങൾക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചു താൽപര്യമുള്ളവർക്കുമെല്ലാം യോഗത്തിൽ പങ്കെടുക്കാമെന്ന് അലുംനൈ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. ജോസ് തോമസ്, സെക്രട്ടറി ഡോ. ഏബ്രഹാം ഐസക്ക്, ട്രഷറർ ജിമ്മി വർഗീസ് എന്നിവർ അറിയിച്ചു.
കോളജിലെ സുവോളജി മ്യൂസിയത്തിന്റെ ദീപാലങ്കാരം ഉൾപ്പെടെയുള്ള മോടിപിടിപ്പിക്കൽ പദ്ധതി കാനഡ ചാപ്റ്റർ ഏറ്റെടുത്തിരുന്നു. ഇതിന് ആവശ്യമായ തുക സമാഹരിച്ച് കോളജ് അധികാരികൾക്കു കൈമാറിക്കഴിഞ്ഞു.
സൂം ലിങ്: https://us02web.zoom.us/j/82738067955?pwd=SEZsNGl3bGc4MTlBS3NDaC9jOE5Bdz09



