ബാ​ങ്കോ​ക്ക്: മ്യാ​ന്‍​മ​റി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു പ്ര​ശ​സ്ത ബു​ദ്ധ​മ​ത സ​ന്യാ​സി ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച സെ​ന്‍​ട്ര​ല്‍ മാ​ന്‍​ഡ​ലെ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ന​യ്പി​ഡോ​യി​ല്‍ നി​ന്നു പ്യി​ന്‍ ഓ ​ല്വി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​യ്മ്യോ​യി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​നം പ്യി​ന്‍ ഓ ​ല്വി​നി​ലെ അ​നി​ശാ​ഖ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക സൂ​ച​ന.

പ്യി​ന്‍ ഓ ​ല്വി​നി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ബു​ദ്ധ​മ​ത​കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​നാ​യാ​ണ് ആ​റു സൈ​നി​ക​രും ര​ണ്ടു സ​ന്യാ​സി​ക​ളും ആ​റു വി​ശ്വാ​സി​ക​ളും ഉ​ള്‍​പ്പെടു​ന്ന സം​ഘം ന​യ്പി​ഡോ​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട​ത്. സെ ​കോ​ണ്‍ മൊ​സ്ട്രി​യി​ലെ പ്ര​ധാ​ന സ​ന്യാ​സി​യാ​ണ് മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.