തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാനാണിത്.
സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനം കൂടി, ബുധനാഴ്ചമുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പികള്‍ എല്ലാസര്‍ക്കാര്‍, സ്വകാരമെഡിക്കല് കോളേജുകളോടും സേവനം നല്കാന്മെഡിക്കല് വിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പി കള്‍ കൂടി തുടങ്ങും. തിങ്കള്‍ മുതല്‍ ശനിവരെയായിരിക്കും ഇവ പ്രവര്ത്തിക്കുയെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജുകളിലെ വിവിധ സ്പെഷ്യാലിറ്റികളിലെ പി.ജി.ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരാണ് സ്പെഷ്യാലിറ്റിസേവനം ഒരുക്കുന്നത്.
ഇവരുടെ സേവനം കൂടി ഉള്‍പ്പെടുത്തി ജനറല്‍ ഒ.പി, കോവിഡ് ഒ.പി എന്നിവയും വിപുലീകരിക്കുന്നതാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയാണ് സേനവനങ്ങള്‍ സജ്ജികരിക്കുന്നത്.
കോവിഡ് കാലത്ത് 17ലക്ഷത്തിലധികം രോഗികള്‍ ഇ-സഞ്ജവനി വഴി ചികിത്സതേടിയിട്ടുണ്ട്.
ആദ്യമായി https/esanjeevaniopd.in എന്ന ഓണലൈന് സൈറ്റ് സന്ദര്‍ശിക്കുകയൊ ഇ. സഞ്ജിവനി ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയേഗിക്കുകയോ ചെയ്യാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആകടീവായ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് മാത്രം രജിസ്റ്റര്‍ ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരങ്ങള്‍ സംസാരിക്കാം. മരുന്ന് കുറിപ്പടി ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കും.
സംശയങ്ങള്‍ക്ക് ദിശ104, 1056, 04712552056 എന്നീ നമ്പറുകളില്‍ വിളിക്കാം.



