കലിഫോര്‍ണിയ: മൂന്നു വയസുള്ള മകളെ കാറില്‍ ഇരുത്തിയ മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുവതിയുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും കുട്ടയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുസ്‌തേജിയ മൊസാക്ക ഡൊമിനങ്ക്‌സിനെയാണ് പോലീസ് പിടികൂടിയത്. മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം, വീടിനകത്ത് മറ്റ് നാലു മുതിര്‍ന്നവരും, നാലു കുട്ടികളും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഇതില്‍ മൊസാക്കയുടെ മാതാവ് ഉള്‍പ്പടെ നാലുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.