കോ​ട്ട​യം: കെ.​പി​.സി​.സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി എ​.ഐ.​സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന് പ്രതീക്ഷയിലാണ്. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചാ​ല്‍ എ​ല്ലാ​വ​രും അ​നു​സ​രി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഐ.​എ​ന്‍.​ടി​.യു.​സി​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ജ​ന​മ​ധ്യ​ത്തി​ല്‍ വ​ര​ട്ടെ​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റം ചെയ്തവര്‍ നിയമത്തിന്‍റെ മുന്നില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.