വിജയ് മല്യയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള കോടതി അനുമതി നല്‍കി. വിജയ് മല്യയില്‍ നിന്ന് 5600 കോടി രൂപയുടെ ലോണ്‍ തുക വീണ്ടെടുക്കാനായി അദ്ദേഹത്തിന്റെ വസ്തുവകകളില്‍ ചിലത് വില്‍ക്കാന്‍ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള കോടതി അനുമതി നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ മല്ലികാര്‍ജുന റാവു പറഞ്ഞു.
ലീഡ് ബാങ്ക് വസ്തുവകകള്‍ വില്‍ക്കും. തങ്ങളുടെ ബാങ്കില്‍ മല്ല്യയ്ക്ക് വലിയ തുകയുടെ ലോണ്‍ ഇല്ലെങ്കിലും തങ്ങള്‍ക്ക് കിട്ടാനുള്ള തുക ലീഡ് ബാങ്കില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിങ്ഫിഷര്‍ വിമാനക്കമ്ബനിയുമായി ബന്ധപ്പെട്ട ഒമ്ബതിനായിരം കോടി രൂപയുടെ ലോണ്‍ തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ വിജയ് മല്യ നിലവില്‍ യു.കെയിലാണ്.



