തിരുവനന്തപുരം: ബിഗ്‌ബോസ് സീസണ്‍ 3 വിജയി ആരാകുമെന്നാകു ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. താരങ്ങള്‍ക്ക് വേണ്ടിയുള്ള വോട്ടിങ്ങിനുള്ള സമയം അവസാനിച്ചിട്ടും വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ നിരാശയിലാണ് ആരാധകര്‍. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഷോ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ഷോ വോട്ടിങ്ങിലൂടെ വിജയിയെ തീരുമാനിക്കും എന്നാണു അറിയിച്ചിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലെ മത്സരാര്‍ത്ഥികള്‍.മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് മലയാളം മൂന്നു സീസണുകളുടെയും അവതാരകന്‍

അവസാന റൗണ്ടില്‍ മത്സരിച്ച എട്ടു പേരില്‍ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണര്‍ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി മണിക്കുട്ടനാണ്. മണിക്കുട്ടന് 3.80 കോടി രൂപ, മറ്റു മൂന്നുപേര്‍ക്കും കോടികള്‍. ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രവചനം.