കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇക്വേറ്റ് പെട്രോകെമിക്കല്‍ കമ്ബനിയുടെ വര്‍ക്കേഴ്സ് യൂണിയന്‍ ഡെപ്യൂട്ടി ഹെഡ് താരിഖ് അല്‍ ഫാരെസ് സര്‍ക്കാരിനോടും ദേശീയ അസംബ്ലിയോടും ആവശ്യപ്പെട്ടു.

ആയിരത്തിലധികം കുവൈറ്റ് എഞ്ചിനീയര്‍മാരും രണ്ടായിരത്തിലധികം സ്പെഷ്യല്‍ ടെക്നിക്കല്‍ ഡിപ്ലോമ ഹോള്‍ഡേഴ്‌സും ജോലിക്കായി കാത്തിരിക്കുകയാണെന്ന് അല്‍ ഫാരെസ് പറഞ്ഞു. ഒരു നിശ്ചിത സമയപരിധി അനുസരിച്ച്‌ നിയമന പദ്ധതി വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.