കോട്ടയം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് തോമസ് ചാഴികാടന് എം പി യുടെ പ്രാദേശിക ഫണ്ടില്‍ നിന്നും അനുവദിച്ച 37 ലക്ഷം രൂപ ഉപയോഗിച്ച വാങ്ങിയ മൂന്നു വെന്റി ലേറ്ററുകള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തൊറാസിക് വാര്‍ഡിലെ കോവിഡ് ഐ.സി.യുവില്‍ സ്ഥാപിച്ചു.
ഒന്നാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മാസം കോട്ടയം മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി, ഉഴവൂര്‍ കെ ആര് നാരായണന് സ്പെഷ്യാലിറ്റി ആശുപത്രി എന്നി ആതുരാലയങ്ങള്‍ക്ക് എം.പി ഫണ്ടില്‍ നിന്നും 87.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്രസ്തുത തുകയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് സ്ഥാപിക്കുന്നതിനായി അനുവദിച്ച 37 ലക്ഷം രൂപ യഥാസമയം കോണ്സന്ട്രേറ്റര് ലഭ്യമാക്കുന്നതിന് വിതരണ ഏജന്‍സിക്ക് കഴിയാതെ വന്നതിനെ തുടര്‍ന്ന് ആ തുക മൂന്ന് വെന്റിലേറ്ററുകള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.



