പാലക്കാട്​: കേരളത്തിലേക്കുള്ള നാലാമത്തെ ഓക്​സിജന്‍ എക്​സ്​പ്രസ്​ സംസ്ഥാനത്തെത്തി. ചൊവ്വാഴ്​ച ഉച്ചക്ക്​ പാലക്കാട് ജംഗ്ഷനിലൂടെ കടന്ന​േപായ ട്രെയിന്‍ രാത്രിയോടെ കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തി. ഏഴ്​ കണ്ടെയ്നറുകളിലായി 133.52 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍‌.എം.ഒ) ട്രെയിനില്‍ ഉണ്ടായിരുന്നു.

മെയ്​ 31ന്​ ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് അയച്ചതാണിത്​. മുമ്ബ്​ മൂന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ 380.2 മെട്രിക് ടണ്‍ ഓക്സിജന്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്​. കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലിലാണ്​ മൂന്ന് റേക്കുകളും ഇറക്കിയത്​. മേയ്​ 16ന്​ 117.9 മെട്രിക് ടണ്‍, 22ന് 128.67 മെട്രിക് ടണ്‍, 27ന് 133.64 മെട്രിക് ടണ്‍ എന്നിവ വല്ലാര്‍പാടത്ത്​ എത്തിച്ചു.