കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് . മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്‍കുന്ന രണ്ട് മരുന്നുകളും തീര്‍ന്നിരിക്കുകയാണ് . ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീര്‍ന്നത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് നല്‍കാന്‍ മരുന്നില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ബ്ലാക്ക് ഫംഗസിന്റെ മരുന്ന് തീര്‍ന്നു ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് രണ്ടുപേര്‍



