ഗായിക ശ്രേയ ഘോഷാല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദമാണ് ഇത്, ഭര്‍ത്താവും താനും കുടുംബക്കാര്‍ക്കൊപ്പം ഈ നിമിഷം ഏറെ ആസ്വദിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.’ ഇതായിരുന്നു ശ്രേയ കുറിച്ച വരികള്‍.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അമ്മയാകാന്‍ പോകുന്ന വാര്‍ത്ത ലോകത്തോട് ശ്രേയ പങ്കുവച്ചത്. അന്ന് നിറവയറില്‍ കൈചേര്‍ത്തു നില്‍ക്കുന്ന ഗായികയുടെ ചിത്രം വൈറലായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ സര്‍പ്രൈസ് ആയി ഒരുക്കിയ ബേബി ഷവര്‍ ചിത്രങ്ങളും ശ്രേയ പങ്കുവച്ചിരുന്നു. പത്തുവര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2015ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്.