വിലാപയാത്രക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങിയ ആംബുലൻസുകളുടെ സൈറൺ മുഴക്കി സഞ്ചാരം. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആംബുലൻസുകൾക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൻ മുഴക്കാൻ പാടുള്ളൂ എന്നാണ് നിയമം. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ആംബുലൻസുകൾക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനാണ് കേസ്. ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടറും ആർടിഒയും വ്യക്തമാക്കി.