ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണ്ണമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. എന്തെങ്കിലും തെളിവിന്റെ പുറത്തല്ല, ന്യൂയോക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും വളച്ചൊടിച്ച കണക്കുകളാണ് നല്‍കിയിരിക്കുന്നതെന്നും നിതി ആയോഗ് അംഗവും ഇന്ത്യയുടെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനുമായ വി കെ പോള്‍ ആരോപിച്ചു.
ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ലക്ഷത്തിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിലെ യഥാര്‍ത്ഥ കോവിഡ് മരണം എന്നാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും കൂടുതല്‍ ആകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ മരണത്തിന്റെ കണക്കുകളില്‍ അങ്ങനെ സംഭവിക്കില്ലെന്നും പോള്‍ പറഞ്ഞു. ഇതേ കണക്കുകള്‍ പ്രകാരം മൂന്നിരട്ടി എന്നത് ന്യൂയോരക്കിനും ബാധകമായാല്‍ മരണം 50000 ആയിരിക്കില്ലോ എന്നും എന്നാല്‍ 16000 മാത്രമല്ലേ ന്യൂയോര്‍ക്കിലെ മരണനിരക്കെന്നും അദ്ദേഹം ചോദിച്ചു.



