വാഷിങ്ടൻ ഡിസി ∙ ജനുവരി ആറിന് യുഎസ് കാപ്പിറ്റോളിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ ഗൂഡാലോചനാകുറ്റം ചാർത്തിയിട്ടുള്ള ഡോണൾഡ് ട്രംപ്, ട്രംപിന്റെ പേർസണൽ ലോയർ റൂഡി ഗുലിയാനി എന്നിവരുടെ പേരിലുള്ള കേസുകൾ ഡിസ്മിസ് ചെയ്യണമെന്ന് ഇരുവരും ഫെഡറൽ ജഡ്ജിയോടു ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ചു അപേക്ഷ ജഡ്ജിയുടെ മുമ്പിൽ ഇരുവരും സമർപ്പിച്ചത്.

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിക്കുന്നതിനാണ് കാപ്പിറ്റോൾ ആക്രമണങ്ങൾ സംഘടിപ്പിച്ചതെന്നായിരുന്നു ട്രംപിനെതിരെയുള്ള ലോ സൂട്ടിൽ ആരോപിച്ചിരുന്നത്. മിസിസിപ്പിയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ ബെന്നി തോംപ്സൺ ഉൾപ്പെടെ 10 ഡമോക്രാറ്റിക് സെനറ്റർമാരാണ് ഫെഡറൽ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചു ഇരുവർക്കെതിരെ ലോ സൂട്ട് ഫയൽ ചെയ്തിരുന്നത്.

ഫസ്റ്റ് അമന്റ്മെന്റിന്റെ പരിരക്ഷ ജനുവരി ആറിന് മുമ്പു നടത്തിയ റാലിക്ക് ഉണ്ടെന്നും ഇരുവരും വാദിച്ചു. സമാധാനപരമായും ദേശഭക്തിയോടും കൂടിയാകണം റാലിയും പ്രകടനവുമെന്ന് ട്രംപ്, റാലിയെ അഭിസംബോധന ചെയ്തു ട്രംപ് പ്രസംഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ലോയർ ജെസ്സി ബിന്നൽ കോടതിയിൽ സമർപ്പിച്ച സത്യവാഗ്‌മൂലത്തിൽ പറയുന്നു.

യുഎസ് സെനറ്ററിൽ കാപ്പിറ്റോൾ അക്രമണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന ഡമോക്രാറ്റ് ആവശ്യത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ ശക്തമായി എതിർക്കുന്നുണ്ട്.