മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 11 ലക്ഷം ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുക. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയച്ചു.സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ?ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. മെയ് 1നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്.