കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ നാളെ വീണ്ടും സര്‍വകക്ഷി യോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കളെ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും. അതേ സമയം ലക്ഷദ്വീപിലെ കപ്പല്‍ സര്‍വീസും എയര്‍ ആംബുലന്‍സും സ്വകാര്യവല്ക്കരിക്കാന് തീരുമാനമായി.
എന്നാല്‍ ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ ന്യായീകരിച്ച കളക്ടര്‍ എസ്.അസ്കര്‍ അലിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കളക്ടര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റകെട്ടായി മുന്നോട്ട് പോകും. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്ററേ നേരിട്ട് കാണാനാണ് ശ്രമം.



