തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കണമെന്ന് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. വലിയ നഷ്ട്ടമാണ് ഉണ്ടായിരുന്നതെന്നും അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും അദ്ദേഹം അറിയിച്ചു.
ഇനിയും ഔട്ട്ലെറ്റുകള് അടഞ്ഞ് കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔട്ട് ലെറ്റുകള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ തുറന്നില്ലെങ്കില്‍ കടവാടക, ജീവനക്കാരുടെ ശമ്ബളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്കി.
ലോക്ക്ഡൗണ്‍ കഴിയുമ്ബോള്‍ തന്നെ ഔട്ട്ലെറ്റ് തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഈ സാഹചര്യം ഒഴിവാക്കാനാണ് . എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ നിലപാട് എടുക്കുകയൊള്ളു.



