റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സിദാന് മാറില്ലെന്ന് മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സീമ. സിദാന് റയല്‍ മാഡ്രിഡ് പരിശീലകനാണ്. അദ്ദേഹം ക്ലബ് വിടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ബെന്‍സീമ പറഞ്ഞു. സിദാന് ഇല്ലാത്ത റയല്‍ മാഡ്രിഡിനെ കുറിച്ച് ഇപ്പോള്‍ സങ്കല്പ്പിക്കാന് കഴിയില്ലെന്നും ബെന്‍സീമ പറഞ്ഞു.
സിദാന് തനിക്കും, മറ്റ് സഹതാരങ്ങള്‍ക്കും എന്നും ആത്മവിശ്വാസം നല്കുന്ന പരിശീലകനാണെന്ന് ബെന്‍സീമ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം എന്നും തന്നോട് സത്യസന്ധമായാണ് പെരുമാറാറുള്ളതെന്നും, ഫ്രഞ്ച് തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്നും ബെന്‍സീമ പറഞ്ഞു. അതേസമയം, സിദാന് റയല്‍ മാഡ്രിഡ് വിടുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിദാന് റയല്‍ വിടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല: ബെന്‍സീമ



