തിരുവനന്തപുരം: രാജന് പി.ദേവിന്റെ മകന് ഉണ്ണി പൊലീസ് കസ്റ്റഡിയില്‍. ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഉണ്ണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഉണ്ണിക്കെതിരെ ഭാര്യസഹോദരന് പരാതി നല്‍കിയിരുന്നു.
പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്ത് എത്തിയിരുന്നു. ഭര്‍തൃപീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രിയങ്ക അങ്കമാലിയില്‍ നിന്നും വെമ്ബായത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പ്രിയങ്കയ്ക്ക് ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരന് പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റതിന്റെ വീഡിയോയും അടുത്തിടെ കുടുംബം പുറത്തുവിട്ടിരുന്നു. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.
മിഥുന് മാനുവല്‍ തോമസിന്റെ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ശ്രദ്ധ നേടുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ഭാര്യയുടെ മരണം: രാജന് പി.ദേവിന്റെ മകന് ഉണ്ണി പൊലീസ് കസ്റ്റഡിയില്‍



